വാഴൂര്‍: അന്താരാഷ്ട്ര മ്യൂസിക് ദിനത്തോടനുബന്ധിച്ച് ചെങ്കല്‍ ആശാനിലയം സ്പെഷല്‍ സ്കൂളില്‍ മ്യൂസിക് ഡേയും മ്യൂസിക് തെറാപ്പി ട്രെയിനിംഗിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. അമല്‍ജ്യോതി കോളജിലെ സംഗീതാധ്യാപകൻ ഫാ. ലിജോ തൂക്കനാല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്ലിന്, അധ്യാപകരായ രജനി, റിങ്കിള് എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി പ്രവര്‍ത്തനമാരംഭിച്ച മ്യൂസിക് തെറാപ്പി ട്രെയിനിംഗ് സെന്ററില്‍ കുട്ടികളുടെ സംഗീതവിരുന്നും സംഘടിപ്പിച്ചു.